പരമേശ്വരന്‍ അയ്യര്‍ നിതി ആയോഗ് സി.ഇ.ഒ.

ന്യൂഡല്‍ഹി: നിതി ആയോഗിന്റെ പുതിയ സി.ഇ.ഒ. ആയി മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ പരമേശ്വരന്‍ അയ്യരെ നിയമിച്ചു. ഉത്തര്‍പ്രദേശ് കേഡറിലെ ഉദ്യോഗസ്ഥനാണ്. നിലവിലെ നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പരമേശ്വരന്‍ അയ്യരുടെ നിയമനം.കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്റെ ശില്‍പികളിലൊരാളാണ്. ജലവിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ ജല-ശുചീകരണ പദ്ധതികളിലും പ്രവര്‍ത്തിച്ചു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് വിദ്യാര്‍ഥിയായിരിക്കെ ജൂനിയര്‍ ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016 ല്‍ നിതി ആയോഗ് രൂപീകരണം മുതല്‍ സി.ഇ.ഒ. ചുമതല വഹിക്കുന്നത് 1980 കേരളാ കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അമിതാഭ് കാന്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →