ബാങ്ക് തട്ടിപ്പ് കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ

കാസർകോട് : ബാങ്ക് തട്ടിപ്പ് കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ . വ്യാജ രേഖകൾ ചമച്ച് സ്വകാര്യ ബാങ്കിൽ നിന്നും തട്ടിപ്പുനടത്തിയ എം ഡി മെഹഫൂസാണ് (30) അറസ്റ്റിലായത് . സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മെഹഫൂസ് നിർമ്മിച്ച സിനിമ ഈയടുത്ത് റിലീസ് ചെയ്യാനിരിക്കുകയാണ് തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തത്.

2018 മുതൽ മെഹഫൂസ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖയിൽ നിന്ന് 4,17,44,000 രൂപ തട്ടിയെടുത്തതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വ്യാജ രേഖകൾ ചമച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മെഹഫൂസ് സമർപ്പിച്ചിരുന്ന രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പലതവണകളായാണ് പ്രതി ബാങ്കിൽ നിന്ന് വായ്പയെടുത്തത്. രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതോടെ ബാങ്ക് മാനേജരേയും അന്വേഷണവിധേയമായി ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.വിദ്യാനഗർ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. ഡിവൈഎസ്പി പി.എ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Share
അഭിപ്രായം എഴുതാം