റിയാസ് ബിഗ് ബോസ് സീസൻ 4 ലെ ഏറ്റവും നല്ല മത്സരാത്ഥിയെന്ന് ജുവൽ മേരി

നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസിലേക്ക് നാല്‍പത് ദിവസത്തിന് ശേഷമാണ് റിയാസ് വരുന്നത്. ഇത്രയും വൈകി വന്നിട്ട് എന്ത് ഉണ്ടാക്കാനാണ്, അതിനകം വിന്നറായി ഒരാളെ തീരുമാനിച്ചത് കൊണ്ട് റിയാസിന്റെ വരവ് വെറുതെയായി തുടങ്ങി നിരവധി കമന്റുകളാണ് തുടക്കത്തില്‍ ലഭിച്ചിരുന്നതെങ്കിലും അവിടുന്നിങ്ങോട്ട് മത്സരം മുഴുവന്‍ മാറുന്നതാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്.

ഒന്നിനും കൊള്ളത്തവനെന്നും വഴക്ക് കൂടാന്‍ വേണ്ടി മാത്രം വന്നതാണെന്നുമൊക്കെയുള്ള പേര് റിയാസ് മാറ്റി എടുത്തു. ഇപ്പോള്‍ ബിഗ് ബോസിലെ ഏറ്റവും നല്ല പ്ലെയര്‍ എന്ന ലെബലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നടിയും അവതാരകയുമായ ജൂവല്‍ മേരിയും റിയാസിന്റെ പ്രകടനത്തെ പറ്റി വാചാലയായി എത്തിയിരിക്കുകയാണിപ്പോള്‍.

‘ഈ ചെക്കന്‍’ എന്നാണ് റിയാസിനെ ജൂവല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ‘അവനെ കഴിവില്ലാത്തവനെന്നും ബലഹീനനാണെന്നും മാനുഫാക്ടചറിങ് ഡിഫെക്‌ട് ഉള്ളവനെന്നുമൊക്കെ വിളിക്കുന്നു. അവന്‍ വ്യത്യസ്തനാണ്, പാരമ്പര്യബന്ധമില്ലാത്ത വ്യക്തിയാണ്. അദ്ദേഹം പിന്തിരിപ്പന്‍ അഭിപ്രായം പ്രകടിപ്പിക്കുന്നില്ല. പിന്നെ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ആളുകളെ ശ്രദ്ധിക്കുക. പലരും ഈ സീസണിന് വേദിയൊരുക്കിയിരിക്കാം. പക്ഷേ അത് ഭരിക്കുന്നത് റിയാസായിരിക്കും, സ്‌നേഹവും അഭിമാനവും പങ്കുവെക്കുകയാണെന്നും ജൂവല്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →