കൊച്ചി: മനുഷ്യക്കടത്തു കേസിലെ രണ്ടാം പ്രതിയായ പത്തനംതിട്ട സ്വദേശി അജുമോന്റെ റിക്രൂട്ടമെന്റ് സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ 30 പേരിലേക്ക് അന്വഷണം നീളുന്നു. ഇവരെ ഒന്നാംപ്രതിയും കണ്ണൂര്‍ സ്വദേശിയുമായ മജീദിന്റെ ഒത്താശയോടെ അജു കുവൈറ്റിലേക്ക് അയച്ചുവെന്നാണ് കരുതുന്നത്. പലരെയും പോലീസ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. മേല്‍വിലാസത്തില്‍ നേരട്ടെത്തി വിവരം ശേഖരിക്കാനാണ് തീരുമാനം.
അജുമോനെ 20/06/22 പോലീസ് കസ്‌റ്റഡിയില്‍ വാങ്ങി രവിപുരത്തെ സ്ഥാപനത്തിലും ഷേണായിസ് തീയേറ്റരിന് സമീപത്തെ ഫ്‌ളാറ്റിലുമെത്തിച്ച് തെളിവെടുത്തു. എറണാകുളം സൗത്ത് സി.ഐ ഫൈസിലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തുവരികയാണ്. 21/06/22 മറ്റുസ്ഥലങ്ങളിെത്തിച്ച് തെളിവെടുക്കും. കുവൈത്ത് മനഷ്യക്കടത്തില്‍ പങ്കില്ലെന്നും മജീദാണ് എല്ലാത്തിന്റെയും പിന്നിലെന്നുമാണ് അജുവിന്റെ മൊഴി.എന്നാല്‍ പരാതിക്കാരിയായ എറണാകുളം സ്വദേശിയെ വിദേശത്തേക്കയച്ചതുള്‍പ്പെടെയുളള റിക്രൂട്ടുമെന്റുകളെക്കുറിച്ച് അജുവിനും വ്യക്തമായ ധാരണ ഉണ്ടായിരുന്നതായും ഇതിനുളള രേഖകള്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി .
വിശദമായ പരാതി ആദ്യം നല്‍കിയിരുന്നുവെങ്കിലും പോലീസ് മനുഷ്യക്കടത്തുവകുപ്പ് എഫ്‌ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് മനുഷ്യക്കടത്തുകുറ്റം ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ടുനല്‍കിയത്.. മജീദിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. ഫെബ്രുവരി 14നാണ് റിക്രൂട്ടുമെന്റ് സംഘം എറണാകുളം സ്വദേശിനിയെ ആയയുടെ ജോലി വാഗ്‌ദ്ധാനം ചെയ്‌ത് വിസിറ്റിംഗ് വിസയില്‍ ദുബായില്‍ എത്തിച്ചശേഷം കുവൈറ്റിലേക്കി കടത്തി അറബി കുടുംബത്തിന് വിറ്റത്.

