ഏകദിന റാങ്കിങ്ങില്‍ സ്മൃതി സ്ഥാനം നിലനിര്‍ത്തി

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ ക്രിക്കറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്മൃതി മന്ദാന സ്ഥാനം നിലനിര്‍ത്തി. പുതുക്കിയ റാങ്കിങ് പ്രകാരം എട്ടാം സ്ഥാനത്തു തുടരുകയാണു മന്ദാന. ഒന്‍പത് മത്സരങ്ങളിലായി ഒരു സെഞ്ചുറിയടക്കം 411 റണ്ണെടുക്കാന്‍ താരത്തിനായി. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്ററും സ്മൃതിയാണ്. ഓസ്ട്രേലിയയുടെ അലീസ ഹീലി ഒന്നാമതും ഇം ണ്ടിന്റെ നതാലി ഷീവറും രണ്ടാംസ്ഥാനത്തുമാണ്. ഓസ്ട്രേലിയയുടെ തന്നെ ബെത് മൂണി മൂന്നാമതും ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാത് നാലാം സ്ഥാനത്തുമാണ്. ബൗളര്‍മാരില്‍ വെറ്ററന്‍ പേസര്‍ ജൂലന്‍ ഗോസ്വാമി ഒരു സ്ഥാനം താണ് ആറിലെത്തി. ഇംഗ്ലണ്ടിലെ സോഫി എക്സല്‍സ്റ്റോണ്‍ ഒന്നാമതും ദക്ഷിണാഫ്രിക്കയുടെ ഷാബനിം ഇസ്മായില്‍ രണ്ടാമതുമാണ്. ഓസ്ട്രേലിയയുടെ ജെസ് ജോനാസന്‍, മെഗാന്‍ ഷ്വറ്റ്സ് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഏഴാം സ്ഥാനത്തു തുടര്‍ന്നു. നതാലി ഷീവര്‍ ഒന്നാമതും ഓസ്ട്രേലിയയുടെ ഏലീസ പെറി രണ്ടാമതുമാണ്. ദക്ഷിണാഫ്രിക്കയുടെ മാരിസാന കാപ്, വെസ്റ്റിന്‍ഡീസിന്റെ ഹെയ്ലി മാത്യൂസ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്.


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →