ട്രെഡ് മിൽ വ്യായാമത്തിനിടെ തലയിടിച്ചു വീണ് കെഎസ്ഇബി എൻജിനീയർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: വ്യായാമത്തിനിടെ ട്രെഡ് മില്ലിൽ നിന്ന് തലയിടിച്ചു വീണ് കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർക്ക് ദാരുണാന്ത്യം. തൃശ്ശൂർ പുത്തൻചിറ ഇലക്ട്രിക്കൽ അസിസ്റ്റൻറ് എൻജിനീയർ സജീവ് ആണ് മരിച്ചത്. 21/06/22 (ചൊവ്വാഴ്ച) രാവിലെ വ്യായാമം ചെയ്യുന്നതിനിടെയാണ് സംഭവം.

ട്രെഡ്മിൽ വ്യായാമം ചെയ്യവേ സജീവ് പിറകോട്ട് മറിയുകയായിരുന്നു. തല ശക്തമായി നിലത്തിടിക്കുകയും ചെയ്തു. ഉടൻതന്നെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →