തെലുങ്ക് യുവതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മില്‍ പ്രണയത്തിൽ

സാമന്തയുമായി വേർപിരിഞ്ഞതിന്‌ ശേഷം തെലുങ്ക് യുവതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്, ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ അടുത്തിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2017 ല്‍ നടി സാമന്തയുമായി വിവാഹിതനായ നാഗചൈതന്യ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വേര്‍പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. 2021 ഒക്ടോബറില്‍ പരസ്പര സമ്മതത്തോടെയാണ് ഇവരുടെ വിവാഹമോചനം നടന്നത്.

മൂത്തോന്‍, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുചരിതയായ നടിയാണ് ശോഭിത. മേജറായിരുന്നു ശോഭിതയുടെ ഏറ്റവും പുതിയ റിലീസ്. തന്റെ അവസാന ചിത്രമായ മേജറിന്റെ പ്രമോഷനുകള്‍ക്കായി ശോഭിത ധൂലിപാല താമസിച്ചിരുന്ന അതേ ഹോട്ടലില്‍ വച്ച്‌ നാഗചൈതന്യയെ ഒന്നിലധികം തവണ കണ്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →