ചേർത്തല: ദമ്പതികളെ വീട്ടിൽ കയറി മഴു ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടു പേർക്കായി തെരച്ചിൽ തുടങ്ങി. തൈയ്ക്കൽ ഉമാപറമ്പ് സന്ദീപ് സാബുവാണ് (24) അറസ്റ്റിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 21/06/22 കോടതിയിൽ ഹാജരാക്കും.
19/06/22 ഞായറാഴ്ച രാത്രി ഏഴോടെ തൈയ്ക്കൽ ഉലത്തറ രജീഷ് (42), ഭാര്യ രമ്യ (37) എന്നിവർക്കാണ് ആക്രമണമേറ്റത്. വീട്ടിലെത്തിയ അക്രമികൾ രജീഷിന്റെ തലയ്ക്ക് മഴുവിന് വെട്ടുകയായിരുന്നു. 4 തുന്നലുണ്ട്. തടുക്കാനെത്തിയ രമ്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരും ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
രജീഷ് വീട്ടിൽ ശബ്ദത്തിൽ വർത്തമാനം പറയുന്നത് തങ്ങളോട് ആണെന്നു തെറ്റിദ്ധരിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ദീപ് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമം അടക്കമുള്ള കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ചേർത്തല ഡിവൈഎസ്പി ടിബി. വിജയൻ, അർത്തുങ്കൽ സിഐ പി. ജി. മധു, എസ്ഐ ഡി, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

