ബംഗളുരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ജൂൺ 22 ന് ബംഗളുരുവില്‍. കരുത്തരായ മുംബൈയും മധ്യപ്രദേശും തമ്മിലാണ് കലാശപ്പോരാട്ടം. ഉത്തര്‍ പ്രദേശിനെ സമനിലയില്‍ തളച്ച് ആദ്യ ഇന്നിങ്സ് ലീഡുമായാണ് ഇന്ത്യന്‍ താരം പൃഥ്വി ഷോ നായകനായ മുംബൈ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ബംഗാളിനെ 174 റണ്ണിന് തോല്‍പ്പിച്ചാണ് ആദിത്യ ശ്രീവാസ്തവയുടെ ക്യാപ്റ്റന്‍സിയില്‍ മധ്യപ്രദേശ് കിരീടപ്പോരാട്ടത്തിന് യോഗ്യരായത്.
രഞ്ജി ട്രോഫി ഫൈനല്‍ ജൂൺ 22 ന്
