ഒരു കുടുംബത്തിലെ ഒമ്പത് പേർ ആത്മഹത്യ ചെയ്ത നിലയിൽ

മുംബൈ: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആറ് മൃതദേഹങ്ങൾ ഒരു വീട്ടിലും മറ്റ് മൂന്ന് മൃതദേഹങ്ങൾ ഒരു കിലോമീറ്റർ അകലെയുള്ള രണ്ടാമത്തെ വീട്ടിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക വിലയിരുത്തൽ. സാംഗ്ലി ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള സാംഗ്ലി ജില്ലയിലെ മഹൈസലിലെ രണ്ട് വീട്ടിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പ് എന്ന് തോന്നിക്കുന്ന കുറിപ്പ് കണ്ടെത്തിയതായി സാംഗ്ലി പോലീസ് സൂപ്രണ്ട് ദീക്ഷിത് ഗെദം മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച ഒമ്പത് പേരും മഹൈസൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് സഹോദരങ്ങളുടെ കുടുംബത്തിൽ പെട്ടവരാണ് – വെറ്ററിനറി ഡോക്ടറും അദ്ധ്യാപകനും. കൂട്ട ആത്മഹത്യയാണ് മരണങ്ങൾ എന്നാണ് പ്രാഥമിക സൂചനകൾ. കുടുംബങ്ങൾ ചില സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടതായി സംശയിക്കുന്നതായും പോലീസ് സൂപ്രണ്ട് പറഞ്ഞു.

Share
അഭിപ്രായം എഴുതാം