അഗ്നിപഥ് പ്രതിഷേധങ്ങൾവ്യാപിക്കുന്നു: വാട്‌സാപ്പ്‌ ഗ്രൂപ്പുകൾക്ക് നിരോധനം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ വാട്‌സാപ്പ്‌ ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അഗ്നിപഥുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായി നടക്കുന്ന ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ജനങ്ങൾ സംഘടിക്കുന്നതിന് വാട്‌സാപ്പിലൂടെയുള്ള പ്രചാരണങ്ങൾ കാരണമായിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് 35 വാട്‌സാപ്പ്‌ ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കിംവദന്തികൾ പ്രചരിപ്പിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത പത്ത് പേരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. പ്രചരിക്കുന്ന വിവരങ്ങൾ സംബന്ധിച്ച വസ്തുതകൾ ഉറപ്പാക്കുന്നതിന് 8799711259 എന്ന വാട്‌സ്ആപ്പ് നമ്പറും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ദിവസങ്ങളായി പ്രതിഷേധം കത്തുകയാണ്. പ്രധാനമായി റെയിൽവേ സ്റ്റേഷനുകൾക്കും തീവണ്ടികൾക്കും നേരെയാണ് അക്രമം നടക്കുന്നത്. റെയിൽവേയ്ക്ക് 200 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് അധികൃതർ പറയുന്നത്. അഞ്ച് എഞ്ചിനുകളും 50 കോച്ചുകളും പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചതായി റെയിൽവേ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →