പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 7 സ്ത്രീകൾ കസ്റ്റഡിയിൽ

കൊച്ചി: പാസ്പോർട്ടിലെ പേജുകൾ വെട്ടിമാറ്റി യാത്ര ചെയ്യാനെത്തിയ ഏഴ് തമിഴ് സ്ത്രീകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. ഇൻഡിഗോ, ഗോഎയർ വിമാനങ്ങളിലായി കുവൈത്തിലേക്ക് പോകാനെത്തിയവരാണിവർ.

ഇവരുടെ പാസ്പോർട്ടിൽ തൊഴിൽ വിസ പതിച്ചിട്ടുണ്ടായിരുന്നു. ഗാർഹിക വിസയിലും മറ്റും പോകുന്നവർ എംബസിയുമായി ബന്ധപ്പെട്ട കരാർ കാണിച്ചാൽ മാത്രമേ എമിഗ്രേഷൻ വിഭാഗം ഇവർക്ക് യാത്രാനുമതി നൽകുകയുള്ളൂ. ഇതേ തുടർന്നാണ് ഇവർ തൊഴിൽ വിസ പതിച്ച പേജ് മാറ്റിയത്. കുവൈത്തിലിറങ്ങുമ്പോൾ ഈ പേജ് കൂട്ടി ചേർക്കാനായിരുന്നു ലക്ഷ്യമിട്ടത്. നെടുമ്പാശേരിയിൽ ഇവർ വിസിറ്റിംഗ് വിസയാണ് കാണിച്ചത്.

കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. പാസ്പോർട്ടിൽ കൃത്രിമം കാണിക്കാൻ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →