ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന സംഭവം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗണേഷ് കുമാർ എംഎൽഎ

കൊല്ലം: പത്തനാപുരത്ത് എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി തലവൂർ ആയൂർവേദാശുപത്രി സന്ദർശിച്ച് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിംഗ് ആണ് തകർന്നുവീണത്. കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിട്ടാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്.

തലവൂർ ആയുർവേദ ആശുപത്രിയുടെ സീലിങ് തകർന്ന് വീണ സംഭവം നിർമ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ. നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ്, ചീഫ് ടെക്നിക്കൽ ഓഫീസ‍ർ ആ‍ർ ജയൻ എന്നിവരുടെ പരിശോധനയിലാണ് കരാറുകാരന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്. തകർന്ന സീലിങ് എത്രയും വേഗം നിർമ്മിക്കാൻ കരാറുകാരന് ഉദ്യോഗസ്ഥർ നിർദേശം നൽകി. അതേസമയം സംഭവം ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസും ബിജെപിയും. എംഎൽഎ കമ്മീഷൻ കൈപ്പറ്റിയെന്നും വലിയ അഴിമതിയാണ് ആശുപത്രിയുടെ നിർമ്മാണത്തിൽ ഉണ്ടായതെന്നുമാണ് ഇവർ ആരോപിക്കുന്നത്. കരാറുകാരനെ ബലിയാടാക്കി ഗണേഷ്‍ കുമാർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

കെട്ടിടത്തിന് ചോർച്ച ഉണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. കെട്ടിടം പണിതത്തിന്റെ ബിൽ പൂർണമായും മാറി നൽകിയിട്ടില്ല. ആവശ്യമെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. ഒരു അഴിമതിയും അനുവദിക്കില്ലെന്നും എക്സിക്യൂട്ടീവ് എഞ്ചനീയർ സ്ഥലത്ത് പരിശോധന നടത്തുമെന്നും ഗണേഷ് കുമാർ പറ‌ഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ചാ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. മാർച്ച ആശുപത്രിക്ക് സമീപം പൊലീസ് തടഞ്ഞു. പ്രവർത്തരും പൊലീസും അൽസമയം ഉന്തും തള്ളും ഉണ്ടായി.

2022 ജൂൺ 16 ന് രാത്രി 10 മണിയോടെയാണ് സീലിംഗ് തകർന്നത്. ആളപായമില്ല. കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിന് എംഎൽഎ നേരത്തെ ഡോക്ടർമാരെയും ജീവനക്കാരെയും ശകാരിച്ചിരുന്നു. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എംഎൽഎ എത്തിയത്. ഫാർമസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട എംഎൽഎ ചൂലെടുത്ത് തറ തൂത്തുവാരി.വാങ്ങുന്ന ശമ്പളത്തിനോട് അൽപമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും എംഎൽഎ പറഞ്ഞു, ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →