വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയും വാരാചരണം – ജില്ലാതല ഉദ്ഘാടനം നടന്നു

വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയും വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ആരോഗ്യ മേഖലയിലെ ആചരണങ്ങൾ സമൂഹത്തിന്റെ ആരോഗ്യ നിലവാരത്തിലും പകർച്ചവ്യാധികളുടെ നിയന്ത്രണത്തിലും വലിയ സ്വാധീനമുണ്ടാക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.  ആശാ പ്രവർത്തകർ മുതൽ ഡോക്ടർമാർ വരെയുള്ള ആരോഗ്യ പ്രവർത്തകർ നടത്തുന്ന പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും എം.എൽ.എ പറഞ്ഞു.

കുന്ദമംഗലത്ത് നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷനായി. ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. സരള നായർ മുഖ്യ പ്രഭാഷണം നടത്തി. അങ്കണവാടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമുള്ള ഒ ആർ എസ് പാക്കറ്റുകൾ എം.എൽ.എ വിതരണം ചെയ്തു. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഹസീന കരീം വാരാചരണ ബോധവത്കരണ ക്ലാസെടുത്തു. 

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി അനിൽ കുമാർ, ആരോഗ്യ സ്‌റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പഞ്ചായത്തം​ഗം പി കൗലത്ത്, ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആരോഗ്യ ക്വിസ് പരിപാടിയും ആരോഗ്യ ബോധവത്കരണ നാടൻ പാട്ടുമേളയും അരങ്ങേറി.

Share
അഭിപ്രായം എഴുതാം