അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനം നടക്കും. കേന്ദ്ര ഗതാഗത, ഹൈവേ, സിവിൽ എയർലൈൻ വകുപ്പ് മന്ത്രി വി.കെ സിംഗ് പ്രദർശനത്തിന് നേതൃത്വം നൽകും.
അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് പുലർച്ചെ അഞ്ച് മുതൽ ഫോർട്ട്കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപത്തെ പരേഡ് ഗ്രൗണ്ടിലാണ് യോഗ പ്രദർശനം നടക്കുക.
“മനുഷ്യത്വത്തിനായി യോഗ” എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. വിശദവിവരങ്ങൾക്ക് : 8003352233, 7042107234