നഗ്രോത ബാഗ്വാന്‍ : പ്രഥമ ഖേലോ ഇന്ത്യ വനിതാ വെയ്റ്റ്ലിഫ്റ്റിങ് ലീഗില്‍ ഒളിമ്പ്യന്‍ സെയ്ഖോം മീരാബായ് ചാനുവിന് സ്വര്‍ണം.ടോക്കിയോ ഒളിമ്പിക്സിനെ വെള്ളി മെഡല്‍ ജേതാവായ ചാനു 49 കിലോ വിഭാഗത്തില്‍ ആകെ 191 കിലോ (86, 105) ഉയര്‍ത്തിയാണു സ്വര്‍ണം ഉറപ്പാക്കിയത്. സ്നാച്ചില്‍ പിന്നാക്കം പോയതിനാല്‍ ചാനുവിന് തന്റെ തന്നെ ദേശീയ റെക്കോഡ് മറികടക്കാനായില്ല.2020 ലെ ദേശീയ ചാമ്പ്യന്‍ഷിപ്പിലെ സ്നാച്ചില്‍ 88 കിലോ ഉയര്‍ത്തിയതോടെയാണു ചാനു ദേശീയ റെക്കോഡ് സ്വന്തമാക്കിയത്. ഗ്യാനേശ്വരി യാദവ് 170 കിലോ ഉയര്‍ത്തി വെള്ളിയും ഝിലി ദലാബെഹ്റ 166 കിലോ ഉയര്‍ത്തി വെങ്കലവും നേടി.അടുത്ത മാസം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്നാച്ചില്‍ 90 കിലോ ഉയര്‍ത്തുകയാണു ലക്ഷ്യമെന്നു മീരാബായ് ചാനു പറഞ്ഞു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ അവസരത്തില്‍ തന്നെ 105 കിലോ ഉയര്‍ത്താന്‍ താരത്തിനായി. 119 കിലോ ഉയര്‍ത്തി ലോക റെക്കോഡ് കുറിച്ച താരമാണു ചാനു. ഗ്യാനേശ്വരി 92 കിലോയും ദലാബെഹ്റ 91 കിലോയും മാത്രമാണ് ഉയര്‍ത്തിയത്. സ്വര്‍ണം ഉറപ്പിച്ചതിനാല്‍ രണ്ടും മൂന്നും അവസരങ്ങള്‍ എടുക്കാന്‍ ചാനു താല്‍പര്യപ്പെട്ടില്ല.