ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ജൂൺ 17 ന് നടത്താനിരിക്കുന്ന ചോദ്യംചെയ്യല്‍ 20/06/22 തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കത്തു നല്‍കി. അമ്മ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണിത്.മൂന്നു ദിവസങ്ങളിലായി 30 മണിക്കൂറിലേറെ ഇ.ഡി. രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്തിരുന്നു.
അമ്മയ്ക്കൊപ്പം നില്‍ക്കണമെന്ന അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇന്നലത്തെ ചോദ്യംചെയ്യല്‍ ഒഴിവാക്കിയിരുന്നു.കോവിഡ് അനുബന്ധ പ്രശ്നങ്ങളെത്തുടര്‍ന്നാണ് സോണിയാഗാന്ധിയെ ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

