തിരുവനന്തപുരം: ഒമ്പത് വിഭാഗങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ഗുരുക്കള്‍,ചെട്ടിയാര്‍,ഹിന്ദു ചെട്ടി, പപ്പട ചെട്ടി,കുമാരക്ഷത്രിയ,പുലുവ ഗൗണ്ടര്‍,പടയാച്ചി ഗൗണ്ടര്‍,കവിലയ ഗൗണ്ടര്‍ എന്നീ സമുദായങ്ങളൊണ് സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
മന്ത്രിസഭായോഗത്തിന്റെ മറ്റുതീരുമാനങ്ങള്‍ : ജല്‍ജീവന്‍ പദ്ധതികള്‍ക്ക് അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടും സര്‍ക്കാര്‍ പുറമ്പോ്‌ക്കുഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടും ആവശ്യമായ ഉഭൂമിയുടെ ഉപയോഗാനുമതി വാട്ടര്‍ അതോരിറ്റിക്കുനല്‍കുവാന്‍ നിലവിലെ നിയമത്തില്‍ ഇളവ് നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി.
മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച്ചായി പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചു. സെന്ററിന്റെ പേര് പോസ്‌റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച്ച് എന്ന് പുനര്‍ നാമകരണം ചെയ്യും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അനൂപ് അംബികയെ മൂന്നുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു. ഇടുക്കി ചെളിമടയിലെ പെട്രോള്‍പമ്പില്‍ പാര്‍ക്കുചെയ്‌തിരുന്ന ബസ് കത്തിയമര്‍ന്നു മരണപ്പെട്ട ബസ്‌ക്ലീനര്‍ രാജന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്നുലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
വൈലോപ്പളളി സംസ്‌കൃതി ഭവനിലെ എട്ടുസ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. കൊല്ലം,തൃശൂര്‍,കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലകളില്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കും. ഇതിനായി മൂന്ന ഡിവൈഎസ്‌പി തസ്‌തികകള്‍ സൃഷ്ടിക്കും. ആവശ്യമായ മറ്റുജീവനക്കാരെ പുനര്‍ വിന്യാസത്തിലൂടെ കണ്ടെത്തും.

