ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ് ബുക്കിൽ കമന്റിട്ട ആദിവാസി വനപാലകനെ സസ്പെൻഡ് ചെയ്തു. പെരിയാർ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൻ സെക്ഷൻ ഫോറസ്റ്റ് വാച്ചർ ആർ. സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന രീതിയിൽ കമന്റിട്ടതിനാണ് നടപടി ഉണ്ടായത്. സംഭവം സംബന്ധിച്ച് വനംമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തിയ ശേഷം പെരിയാർ കടുവാസങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടറാണ് അന്വേഷണ വിധേയമായി സുരേഷിനെ സസ്പെൻഡ് ചെയ്തത്. വള്ളക്കടവ് വഞ്ചിവയൽ ആദിവാസിക്കോളനി സ്വദേശിയാണ് സുരേഷ്