രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തുടക്കമായി

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തുടക്കമായി. ജൂലൈ 18ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ജൂണ്‍ 29 വരെ പത്രിക സമര്‍പ്പിക്കാം. അതേസമയം, ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചതോടെ ഇരു മുന്നണികള്‍ക്കും ഇടയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവമായിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ മമതാ ബാനര്‍ജി വിളിച്ച പ്രതിപക്ഷ സംഘടനകളുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
എന്നാല്‍, സ്ഥാനാര്‍ഥി ആരാവണമെന്ന ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. നിലവിലെ രാഷ്ട്രീയസാഹചര്യം പരിഗണിച്ച് സ്ഥാനാര്‍ഥിയാകണമെന്ന നേതാക്കളുടെ അഭ്യര്‍ഥന എന്‍സിപി നേതാവ് ശരദ് പവാര്‍ നിരസിച്ചു. ഇതേത്തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകള്‍ യോഗത്തില്‍ ഉയര്‍ന്നു. വിശദമായ കൂടിയാലോചനകള്‍ക്കുശേഷം പേരുകള്‍ ചര്‍ച്ച ചെയ്യാമെന്ന് ധാരണയിലെത്തി. ഈ മാസം 21നോ 28നോ വീണ്ടും യോഗം ചേരുമെന്നാണ് അറിയിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →