മുംബൈ: അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് നായകന്‍. ഭുവനേശ്വര്‍ കുമാര്‍ ഉപനായകനാണ്. ഉംറാന്‍ മാലികും അര്‍ശദീപ് സിംഗും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇശാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരും ടീമിലുണ്ട്.