കണ്ണൂർ: പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ മയ്യിൽ പൊലീസ് മുസ്ലിം പള്ളികൾക്ക് നൽകിയ നോട്ടീസ് വിവാദമായി. മതപ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ ആകരുതെന്ന നിർദ്ദേശമാണ് നോട്ടീസിൽ ഉള്ളത്. പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസെന്ന് എസ് എച്ച് ഒ വ്യക്തമാക്കുന്നു. സർക്കുലർ സംബന്ധിച്ച് എസ് എച്ച് ഒ യോട് വിശദീകരണം ചോദിച്ചതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി. ഇതോടെ തനിക്ക് പിഴവ് പറ്റി എന്ന് വ്യക്തമാക്കി എസ് എച്ച് ഒ രംഗത്തെത്തി. നബി വിരുദ്ധ പരാമർശ വിവാദ സമയത്ത് ജില്ലയിൽ ഇമാം കൗൺസിലിന്റെ പ്രതിഷേധം ഉണ്ടായിരുന്നു . മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം എന്ന് കമ്മീഷണറുടെ മുന്നറിയിപ്പ് കിട്ടി. മഹല്ല് കമ്മിറ്റികൾക്ക് വാക്കാൽ നിർദ്ദേശം നൽകാനായിരുന്നു കമ്മീഷണർ അറിയിച്ചത്. എന്നാൽ നോട്ടീസ് നൽകിയത് ശരിയായില്ലെന്നും എസ് എച്ച് ഒ വിശദീകരിച്ചു.
Uncategorized
നോട്ടീസ് വിവാദം; കണ്ണൂരിൽ മുസ്ലിം പള്ളിക്ക് നൽകിയ നോട്ടീസിൽ പിഴവ് പറ്റിയെന്ന് വിശദീകരണം
