ഫോർട്ട് കൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളോടൊപ്പമാണ് എം. എൽ. എ ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണമുണ്ടാക്കുന്ന സാഹചര്യവും തൃപ്തികരമാണെന്ന് എം. എൽ. എ പറഞ്ഞു. കോർപറേഷൻ 27ാം ഡിവിഷൻ കൗൺസിലർ ബെന്നി ഫെർണാണ്ടസും എം. എൽ. എ യുടെ ഒപ്പമുണ്ടായിരുന്നു. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിച്ചതിന് ഹെഡ്മിസ്ട്രസ്സ് അച്ചാമ്മ ആന്റണി, ഉച്ച ഭക്ഷണത്തിന്റെ ഇൻചാർജ്ജ് വസന്ത, മറ്റു ജീവനക്കാർ എന്നിവരെ എം. എൽ. എ അഭിനന്ദിച്ചു.
വിദ്യാർത്ഥികൾക്കൊപ്പം ഉച്ച ഭക്ഷണം പങ്കിട്ട് എം. എൽ. എ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചു കെ ജെ. മാക്സി എം. എൽ. എ.
