സഹകരണ സ്ഥാപനങ്ങളില്‍ വായ്‌പാ പിരിവുകാരുടെ ഇന്‍സെന്റീവ്‌ മുടങ്ങിയതായി പരാതി

കോഴിക്കോട്‌ ; സഹകരണ സ്ഥാപനങ്ങളിെല നിക്ഷേപ-വായപാ പിരിവുകാര്‍ക്ക്‌ ഇന്‍സെന്റീവ്‌ മാസങ്ങളായി മുടങ്ങിയതായി പരാതി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍,ബിപിഎല്‍ കുടുംബങ്ങള്‍ക്കുളള കോവിഡ്‌കാല സഹായം എന്നിവ വീടുകളില്‍ വിതരണം ചെയ്യുന്നവര്‍ക്കാണ്‌ അവഗണന. .ബിപിഎല്‍ കുടുംബങ്ങള്‍ക്ക്‌ വിതരണം ചെയ്‌ത സഹായത്തിന്റെയും ക്ഷേമ പെന്‍ഷനുകളുടെയും ഇന്‍സെന്റീവാണ്‌ കുടുിശികയായി കിടക്കുന്നത്‌. 2020 മെയിലും 2021 ഒക്ടോബറിലുമാണ്‌ ബിപിഎല്‍ സഹായം വിതരണം ചെയ്‌തത്‌. 2021 നവംബര്‍ മുതല്‍ കഴിഞ്ഞ മെയ്‌ വരെയായിരുന്നു ക്ഷേമ പെന്‍ഷന്‍ വിതരണം.

സംസ്ഥാനത്ത്‌ 25 ലക്ഷത്തോളം പേരാണ്‌ ഡയറക്ട്‌ട്‌ ടു ഹോം പദ്ധതിപ്രകാരം സഹകരണ സ്ഥാപനങ്ങള്‍ വഴി പെന്‍ഷന്‍ കൈപ്പറ്റുന്നത്‌. ഇവര്‍ക്കിത്‌ വീടുവീടാന്തരം കറിയിറങ്ങി വിതരണം ചെയ്യുന്നത്‌ സഹകരണ സംഘങ്ങളിലെ തുച്ഛവരുമാനക്കാരായ നിക്ഷേപ-വായ്‌പാ പിരിവുകാരായ ജീവനക്കാരാണ്‌. .ജീവനക്കാര്‍ക്ക്‌ 40 രൂപയും ഡേറ്റാ എന്‍ട്രി നടത്തുന്ന സംഘം ജീവനക്കാരന്‌ രണ്ടുരൂപയും സംഘത്തിന്‌ എട്ടുരൂപയുമാണ്‌ പ്രതിഫലമായി ലഭിക്കുക. നോട്ടുനിരോധനം ,അശാസ്‌ത്രീയമായ നിയമനങ്ങള്‍ മാനേജ്‌മെന്റിന്റെ ദ്രോഹ നടപടികള്‍ എന്നിവമൂലം ദിന നിക്ഷേപ കലക്ഷന്‍ കുറഞ്ഞുപോയ പലര്‍ക്കും ഇന്‍സന്റീവ്‌ ആയിരുന്നു ഏക ആശ്രയം ഇന്‍സന്റീവ്‌ അനുവദിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌സ്‌ ഡെപ്പോസിറ്റ്‌ കളക്ടേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →