അസര്‍ബൈജാനില്‍ വെര്‍സ്റ്റാപന്‍ ജേതാവ്

ബാകു: അസര്‍ബൈജാന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ഒറാക്കിള്‍ റെഡ് ബുള്‍ റേസിങ്ങിന്റെ ഫിന്‍ലന്‍ഡുകാരന്‍ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപന്‍ ജേതാവായി. സഹ ഡ്രൈവര്‍ മെക്സിക്കോയുടെ സെര്‍ജിയോ പെരസിനെയാണു വെര്‍സ്റ്റാപന്‍ പിന്തള്ളിയത്.മെഴ്സിഡസിന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ജോര്‍ജ് റസല്‍ മൂന്നാം സ്ഥാനത്തെത്തി. മെഴ്സിഡസിന്റെ തന്നെ ലോക ചാമ്പ്യന്‍ ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഫെരാരിയുടെ ചാള്‍സ് ലെ ക്ലാര്‍ക്കും കാര്‍ലോസ് സെയ്ന്‍സും റേസ് ഫിനിഷ് ചെയ്യാത്തതു റെഡ് ബുള്ളിന് അനുകൂലമായി. കാര്‍ലോസ് സെയ്ന്‍സിന് കാറിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നു. 19-ാം ലാപ് വരെ മുന്നിട്ടുനിന്ന ശേഷമാണു ലെ ക്ലാര്‍ക്ക് തിരിച്ചടി നേരിട്ടത്. പോള്‍ പൊസിഷനില്‍ മത്സരിച്ച താരത്തിന്റെ കാറില്‍നിന്നു പുകയുയര്‍ന്നതോടെയാണു റേസ് അവസാനിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →