കൊച്ചി : സുഗന്ധവ്യഞ്‌ജനങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നത് സംബന്ധിച്ച് സ്‌പൈസസ് ബോര്‍ഡും ഫ്‌ളിപ്പ് കാര്‍ട്ടും ധാരണാ പത്രം ഒപ്പുവച്ചു. ഈ രംഗത്തെ കര്‍ഷകര്‍ക്കും ചെറുകിട കൂട്ടായ്‌മകള്‍ക്കും ദേശീയതലത്തില്‍ വിപണി ഉറപ്പാക്കകുയാണ് ലക്ഷ്യം. സ്‌പൈസസ് ബോര്‍ഡിനുകീഴിലെ ഫ്‌ളേവറൈറ്റ് സ്‌പൈസസ് ട്രേഡിംഗിന്റെ ബ്രാന്‍ഡിലുളള കുരുമുളക് കാശ്‌മീരി കുങ്കുമം, തേന്‍,കറുവാപട്ട, ഏലം, മഞ്ഞള്‍ തുടങ്ങിയവ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ സഹകരണത്തിലൂടെ കഴിയും
ധാരണാപത്രം ഒപ്പുവച്ച ചടങ്ങില്‍ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി.സത്യന്‍, സ്‌പൈസസ് ബോര്‍ഡ് കൊച്ചി റിസര്‍ച്ച് ഡയറക്ടര്‍ ഡോ.എബി രമശ്രീ ,ഫ്‌ളിപ്പ് കാര്‍ട്ട് ഗ്രൂപ്പ് കോര്‍പ്പറേറ്റ് അഫേഴ്‌സ് ഡയറക്ടര്‍ നീല്‍ക്രിസ്റ്റഫര്‍ കാസറ്റലീനോ തുടങ്ങിയവര്‍ പങ്കെടുത്തു.