കൊച്ചി : കേരളത്തിലേക്ക് കഞ്ചാവ് വിതരണം നടത്തുന്ന ആന്ധ്രപ്രദേശ് പഡേരു സ്വദേശി ബോഞ്ചി ബാബുവിനെ പിടികൂടി. കഴിഞ്ഞ വർഷം അങ്കമാലിയിൽ ബോഞ്ചി ബാബുവിന്റെ കേരളത്തിലെ വിതരണക്കാരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ആ സമയം ഒളിവിൽ പോയ ബോഞ്ചി ബാബുവിനെ മാസങ്ങൾ നീണ്ട അന്വേഷത്തിനൊടുവിൽ കേരളത്തിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളോളം പഡേരുവിൽ ക്യാമ്പ് ചെയ്താണ് അറസ്റ്റ് ചെയ്തത്
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആന്ധ്ര- ഒഡിഷ അതിർത്തിയിലെ നക്‌സൽ ബാധിത പ്രദേശത്തെ ഒളി സങ്കേതത്തിൽ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. അറസ്റ്റിനിടെ സംഘർഷമുണ്ടാക്കിയ നാട്ടുകാരെ ആന്ധ്ര പോലീസിന്റെ സഹായത്തോടെ തടഞ്ഞ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ഹോർട്ടികൾച്ചർ ബിരുദധാരിയാണ് പ്രതി.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷാംസ്, ഇൻസ്‌പെക്ടർ സോണി മത്തായി എസ്.ഐ ടി.എം സൂഫി, എ.എസ്.ഐ ആന്റോ, എസ്.സി.പി.ഒ ളോണി അഗസ്റ്റിൻ, ജീമോൻ ജോർജ്, ശ്യാം കുമാർ പ്രസാദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.