ന്യൂഡല്‍ഹി: അറസ്റ്റിലായ ആം ആദ്മി മന്ത്രി സത്യേന്ദര്‍ ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലുള്ള സത്യേന്ദര്‍ ജെയിന് കാറില്‍ മുഖത്ത് രക്തം പുരണ്ട് ഇരിക്കുന്ന ചിത്രം വൈറലായതിനു പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. സത്യേന്ദറുടെ വായ്ക്ക് സമീപം മുറിവുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് ഇതോടെ ആക്കം കൂടി.സത്യേന്ദര്‍ ഇ.ഡി. കസ്റ്റഡിയിലാണ്. ഞങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ല. അതുകൊണ്ട് കൂടുതലൊന്നും പറയാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയാം. അവിടെ എന്തൊക്കെ സംഭവിച്ചാലും സുഖമായപ്പോള്‍ മടക്കിക്കൊണ്ടുപോയി- കെജ്രിവാളിന്റെ വാക്കുകള്‍ ഇങ്ങനെ.ഇതേസമയം, സത്യേന്ദറുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ െവെറലായതിനു പിന്നാലെ ആം ആദ്മി നേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ച് അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.ഡല്‍ഹി മൊഹല്ല ക്ലിനിക്കുകള്‍ നല്കിയ മനുഷ്യന്. ഇയാളാണു മൊഹല്ല ക്ലിനിക്കുകള്‍ ഉണ്ടാക്കിയത്. സത്യസന്ധതയോടെ ജനങ്ങളെ സേവിച്ചു. നിങ്ങള്‍ ബി.ജെ.പിക്കാരെ ദൈവം ഒരു ദിവസം പാഠം പഠിപ്പിക്കും”… എന്നിങ്ങനെ പോയി ആം ആദ്മി നേതാക്കളുടെ പോസ്റ്റുകള്‍. കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് മേയ് 30-നാണ് സത്യേന്ദര്‍ ജെയിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
സത്യേന്ദറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു: കെജ്രിവാള്
