പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ ശിലാസ്ഥാപനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്. ഐസൊലേഷന്‍ വാര്‍ഡും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കുന്നതിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും, കിഫ്ബി ഫണ്ടും ഉള്‍പ്പടെ 1.75 കോടി രൂപ അനുവദിച്ചു. ഇതില്‍ 10 കിടക്കകള്‍, ഡോക്ടേഴ്‌സ് റൂം, നഴ്‌സിംഗ് റും, മരുന്ന് സൂക്ഷിപ്പ് കേന്ദ്രം, അത്യാഹിത വിഭാഗം, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോര്‍ റൂം, ടോയ്‌ലറ്റ് ജനറേറ്റര്‍ എന്നിവ. ഉള്‍പ്പെടും .2400 സ്‌ക്വയര്‍ ഷീറ്റുള്ള പ്രീഫാബ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുക. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനാണ് നിര്‍വഹണ ഏജന്‍സി.
എരിപുരം ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഡി വിമല, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍, മാടായി പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി പി മുഹമ്മദ് റഫീഖ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി കെ അനില്‍കുമാര്‍, ഐസൊലേഷന്‍ വാര്‍ഡ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ സി സച്ചിന്‍, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷാഹിന ബായ് എന്നിവര്‍ സംസാരിച്ചു.
പഴയങ്ങാടി താലൂക്ക് ആശുപത്രി: ഐസൊലേഷന്‍ വാര്‍ഡിന് തറക്കല്ലിട്ടു
