കുപ്രസിദ്ധ ക്വട്ടേഷന്‍ തലവന്‍ അറസ്‌റ്റില്‍

കണ്ണൂര്‍: ചാല വധശ്രമ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ക്വട്ടേഷന്‍ തലവന്‍ അറസ്‌റ്റിലായി പൊതുവാച്ചേരി പട്ടറക്കാത്ത്‌ ഹൗസില്‍ അബ്ദുല്‍ റഹിം (36)നെയാണ്‌ കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത്‌ കൊടെരിയുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. ഗുണ്ടാ ആക്ടുപ്രകാരമാണ്‌ അറസ്റ്റ്.

2022 ജൂണ്‍ 7 ചൊവ്വാഴ്‌ച വൈകുന്നേരമാണ്‌ രഹിമിനെ പിടികൂടിയത്‌. കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും റഹീമിനെതിരെ നിരവധി കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുളളത്‌. റഹിമിനെതിരെ വധശ്രമക്കേസുകള്‍, കഞ്ചാവ്‌, മയക്കുമരുന്നുകടത്ത്‌, അടിപിടി,മോഷണം,, തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →