ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കുതിരക്കച്ചവടം പേടിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും. ആശങ്ക പങ്കുവച്ച് ബി.ജെ.പി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചു.സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നെന്ന് കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നും ബി.ജെ.പി. കത്തയച്ചു. സാമാജികരുടെ ഫോണ്‍ ചോര്‍ത്തുന്നതില്‍ അന്വേഷണം വേണമെന്നാണു കത്തിലെ മറ്റൊരു ആവശ്യം.
മറുവശത്ത്, ഇ.ഡി. പോലുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് കാട്ടി സ്വതന്ത്ര സ്ഥാനാര്‍ഥി സുഭാഷ് ചന്ദ്രയ്ക്കും ഉന്നത ബി.ജെ.പി. നേതാക്കള്‍ക്കുമെതിരേ കോണ്‍ഗ്രസും രംഗത്തെത്തി. സുഭാഷ് ചന്ദ്ര അടക്കമുള്ളവര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് മഹേഷ് ജോഷി ആവശ്യപ്പെട്ടു.123 വോട്ട് വേണ്ടിടത്ത് കോണ്‍ഗ്രസിന് 126 വോട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സുഭാഷ് ചന്ദ്രയ്ക്കു 33 വോട്ടു കിട്ടും. അപ്പോഴും എട്ട് വോട്ടിന്റെ കുറവുണ്ടെന്നും മഹേഷ് ജോഷി പറഞ്ഞു. തനിക്കു പിന്തുണ കിട്ടുമെന്നും എട്ട് സാമാജികര്‍ ക്രോസ് വോട്ട് ചെയ്യുമെന്നും ചൊവ്വാഴ്ച ചന്ദ്ര അവകാശവാദമുന്നയിച്ചിരുന്നു. ബി.ജെ.പിക്ക് 71 സാമാജികരാണ് ഉള്ളത്.

