കുടുംബശ്രീ അംഗങ്ങളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ്; 73 ലക്ഷം രൂപ തട്ടിയെടുത്തു എഡിഎസ് നസീമ

തിരൂർ: കുടുംബശ്രീയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. മലപ്പുറം തിരൂരിലെ എഡിഎസ് നസീമ തച്ചോത്ത് ആണ് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്തത്. 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്.
വായ്പയെടുത്താണ് എഡിഎസ് നസീമ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. വായ്പ തിരിച്ചടയ്ക്കാനുള്ള തുക അംഗങ്ങളിൽ നിന്ന് കൈപ്പറ്റി തിരിമറി നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരകളായവർക്ക് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. 2016 മുതൽ 2019 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ഇരകളായ കുടുംബശ്രീ അംഗങ്ങൾ പോലീസിലും, കുടുംബശ്രീ ജില്ലാ മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →