സംരക്ഷിത വനാതിർത്തിയിലെ പരിസ്ഥിതി ലോല മേഖല : ജനവാസ മേഖലയെ ഒഴിവാക്കാനായി നിയമ നടപടിക്ക് നീക്കം

തിരുവനന്തപുരം: സംരക്ഷിത വനാതിർത്തിയിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ കേരളം. ജനവാസ മേഖലയെ ഒഴിവാക്കാനായി നിയമ നടപടിക്കാണ് നീക്കം.ജൂൺ 5 ന് വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നത തലയോഗത്തിൽ തുടർ നടപടിക്ക് രൂപമാകും.

സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ നിർബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിർത്തമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. ഈ മേഖലകളിൽ ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തിയും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളിൽ ഒരു കിലോമീറ്ററിലധികം ബഫൽ സോണുണ്ടെങ്കിൽ അങ്ങനെ തന്നെ തുടരണം.

ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല.നിലവിൽനടക്കുന്ന നിർമ്മാണ പ്രവർത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകർ റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരിക്കുകയാണ്. ഉത്തരവ് കേരളത്തിന് തിരിച്ചടിയാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വിധി പുനപരിശോധിക്കണമെന്നും സംസ്ഥാനം സമ്മർദ്ദം ചെലുത്തണമെന്നും ഡീൻ കുര്യാക്കോസ് എംപിയും ആവശ്യപ്പെട്ടു.

സംരക്ഷിത വനമേഖലയിൽ ഒന്ന് മുതൽ പത്ത് കിലോമീറ്റർ വരെ ബഫർസോണായി കണക്കാക്കണമെന്നാണ് കേന്ദ്രം ഒടുവിൽ പുറത്തിറക്കിയ വിജ്‍ഞാപനത്തിലുള്ളത്. ഇക്കാര്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടെ കേരളം, കൃത്യമായി ബഫർ സോൺ നിർണ്ണയിച്ച് നൽകിയിട്ടുമില്ല.വിജ്ഞാപനത്തിനെതിരെ വിവിധ കോടതികളിലും ഗ്രീൻ ട്രിബ്യൂണലിലും വ്യവഹാരങ്ങൾ നിലനിൽക്കുകയാണ്. അതേ സമയം ഏതെങ്കിലും ഹൈക്കോടതികളോ കീഴ്ക്കോടതികളോ കടകവിരുദ്ധമായ ഉത്തരവ് പുറപ്പെടുവിച്ചാൽ സുപ്രീംകോടതി വിധിക്കായിരിക്കും പ്രബല്യമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →