പത്ത് വയസുകാരിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപികയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ട്യൂഷന്‍ പഠിപ്പിക്കുന്ന അധ്യാപികയുടെ ഭര്‍ത്താവാണ് പത്ത് വയസുകാരിയെ പീഡിപ്പിച്ചത്. പ്രതി ജൂണ്‍ രണ്ടിന് പഠിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇസത്നഗര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അധ്യാപിക വീട്ടിലില്ലാതിരുന്ന സമയം ഭര്‍ത്താവ് രാഹുല്‍(30) വിദ്യാര്‍ഥിനിയുടെ വീട്ടില്‍ എത്തി. വിദ്യാര്‍ഥിനിയെ മാഡം വിളിക്കുന്നതായി കുട്ടിയുടെ കുടുംബാംഗങ്ങളോട് പറഞ്ഞു. പിന്നീട് കുട്ടിയെ കൂട്ടികൊണ്ടുപോയി. നേരെ വൈകിയിട്ടും മകളെ കാണാതായതോടെ മാതാവ് അധ്യാപികയെ വിളിച്ചപ്പോഴാണ് സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. അപ്പോഴേക്കും വിദ്യാര്‍ഥിനിയെ വീട്ടില്‍ ഉപേക്ഷിച്ച് പ്രതി മടങ്ങി. ഭയന്നുവിറച്ച വിദ്യാര്‍ഥിനി രാത്രി വൈകി തനിക്കുണ്ടായ സംഭവം വീട്ടുകാരോട് പറഞ്ഞു. പിന്നാലെ പിതാവ് പരാതി നല്‍കി. പ്രതി രാഹുല്‍ അഗര്‍വാളിനെതിരെ ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →