സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച (5)
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ വ്യവസായ പാര്‍ക്കുകള്‍ ഗ്രീന്‍ സോണ്‍ ആകുന്നതിന്റെ ഭാഗമായി വൃക്ഷത്തൈ നടല്‍ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിക്കും. എടയാര്‍ വ്യവസായ വികസന മേഖലയില്‍ ഞായറാഴ്ച (ജൂണ്‍ 5) രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. ഒരേഒരു ഭൂമി എന്ന ലോക പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിക്കുന്ന യജ്ഞത്തിന്റെ ഭാഗമായാണ് വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള വ്യവസായ വികസന ഏരിയ പ്ലോട്ടുകളില്‍ വൃക്ഷത്തൈകള്‍ നടുന്നത്.
വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, അഡീഷ്ണല്‍ ഡയറക്ടര്‍ കെ.സുധീര്‍, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ കെ.എസ് താരാനാഥ്, സുനിത കുമാരി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, മാനേജര്‍ ആര്.രമ, സംസ്ഥാന ചെറുകിട വ്യവസായ സംഘം പ്രസിഡന്റ് പി.ജെ ജോസ്, എടയാര്‍ മേഖല പ്രസിഡന്റ് സോജന് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

