കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിനുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അതില്‍ ശ്രദ്ധേയമായ ഒന്നാണ് എഴുത്തുകാരിയും ഇടതുസഹയാത്രികയുമായ ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്‌റ്റ് . എല്ലാം ശരിയാക്കാന്‍ ഒരു “ചെറിയ കിഴുക്ക്” ആവശ്യമായിരുന്നുവെന്നും അത് കിട്ടിയെന്ന് കണ്ടാല്‍ മതിയെന്നുമാണ് അവര്‍ കുറിച്ചത്. ജനങ്ങളുടെ ഈ ഇടപെടല്‍ നിസാരമായി കാണരുതെന്നും ഇതൊരു മുന്നറിയിപ്പാണെന്നും അവര്‍ വ്യക്തമാക്കി.
തൃക്കാക്കര തെരഞ്ഞെടുപ്പ് ഒരു താക്കീതെന്ന് ശാരദക്കുട്ടി
