മുണ്ടക്കയം ബസറ്റാന്റ്‌ പരിസരത്ത്‌ കക്കൂസ്‌ മാലിന്യം തളളി

മുണ്ടക്കയം : സ്വകാര്യ ബസ്റ്റാന്റിന്‌ സമീപത്തുളള മൈതാനത്ത്‌ കക്കൂസ്‌ മാലിന്യം തളളി. ബസ്റ്റാന്റിന്‌ പിന്‍വശത്ത്‌ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഭാഗത്താണ്‌ കഴിഞ്ഞ രാത്രിയില്‍ കക്കൂസ്‌ മാലിന്യം തളളിയത്‌. ഇതോടെ ബസ്‌റ്റാന്റിലും പരിസരത്തും മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായി.

ബസ്റ്റാന്റിലെത്തുന്ന കുട്ടികള്‍ സി.എം.എസ്‌ ഹൈസ്‌കൂളിലേക്ക്‌ പോകുന്നതും ഈ വഴിയാണ്‌. സമീപത്ത ഒരു കിണറും സ്ഥിതിചെയ്യുന്നുണ്ട്‌. മഴയില്‍ മാലിന്യം ഒഴുകി ബസ്റ്റാന്റിലെത്തുന്നത്‌ യാത്രക്കാര്‍ക്ക്‌ ഇരട്ടി ദുരിതമായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →