സൗരോര്‍ജ്ജ വാക്സിന്‍ ശീതികരണ സംഭരണി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനെര്‍ട്ട് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സൗരോര്‍ജ്ജ വാക്സിന്‍ ശീതികരണ സംഭരണിയുടെ ഉദ്ഘാടനം  വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. അനെര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലുരി സംസാരിച്ചു. 

മെഡിക്കല്‍ കോളേജിന് ആവശ്യമായ വാക്സീനുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ സൂക്ഷിക്കുന്നതിനായി അഞ്ച് എം.ടി  സംഭരണ ശേഷിയുള്ള യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി ഏഴ്  കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയവും സ്ഥാപിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ സംഭരണിക്കുള്ളിലെ ഊഷ്മാവ് ആവശ്യാനുസരണം നാല് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ നിയന്ത്രിക്കാനാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →