കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ ജയിച്ച ഉമാ തോമസ് ഈ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയെന്ന ഖ്യാതിയും സ്വന്തമാക്കി.നിലവില്‍ കോണ്‍ഗ്രസ് നിരയില്‍ സഭയിലുള്ള 21 എംഎല്‍എമാരും (അന്തരിച്ച പി.ടി തോമസ് ഉള്‍പ്പെടെ) പുരുഷന്‍മാരായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ സഭയില്‍ ഒരു വനിതാ സാന്നിധ്യമെങ്കിലും ഉറപ്പാക്കാനും കോണ്‍ഗ്രസിന് സാധിച്ചു.കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എയാണെങ്കിലും യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വനിതാ ജനപ്രതിനിധിയാണ് ഉമാ തോമസ്. വടകര മണ്ഡലത്തില്‍ നിന്ന് സഭയിലേക്കെത്തിയ ആര്‍എംപി നേതാവ് കെ.കെ രമയാണ് മുന്നണിയിലെ മറ്റൊരു വനിത. എല്‍ഡിഎഫ് നിരയിലെ പത്ത് വനിതാ എംഎല്‍എമാര്‍ കൂടി ചേരുന്നതോടെ 15-ാം നിയമസഭയിലെ ആകെ വനിതാ പ്രാതിനിധ്യം 12 ആയി ഉയര്‍ന്നു. 13 വനിതകള്‍ വിജയിച്ച 1996ലെ തിരഞ്ഞെടുപ്പിന് ശേഷം സഭയിലെ ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യമാണിത്.
സഭയില്‍ കോണ്‍ഗ്രസിന്റെ ഏക വനിതാ സാന്നിധ്യമായി ഉമാ തോമസ്
