ആഗസ്റ്റ്‌ മാസം മുതല്‍ സുപ്രീം കോടതി നടപടികള്‍ തത്സമയം

ന്യൂ ഡെല്‍ഹി : 2022 ഓഗസ്‌റ്റ്‌ മുതല്‍ സുപ്രീം കോര്‍ട്ട്‌ നടപടികള്‍ തല്‍സയം കാണാം. ചീഫ്‌ ജസ്‌റ്റീസ്‌ എന്‍.വി രമണ വിരമിക്കുന്ന ആഗസ്റ്റ്‌ 26ന്‌ മുമ്പ്‌ സുപ്രീം കോടതിയിലെ കേസുകളുടെ വിചാരണ പൊതുജനങ്ങള്‍ക്ക്‌ നേരിട്ടുകാണാനാകും. മാനഭംഗ കേസുകള്‍, വിവാഹ മോചന കേസുകള്‍, അടച്ചിട്ട കോടതികളില്‍ നടക്കുന്ന കേസുകള്‍ എന്നിവ ഒഴികെയുളള കേസുകളുടെ വിചാരണയാണ്‌ തത്സമയം കാണാനാവുക . സുപ്രീം കോടതിയുടെ ഈ കമ്മറ്റി സ്വതന്ത്ര ഫ്‌ളാറ്റ്‌ ഫോമാണ്‌ ഇത്‌ തയ്യാറാക്കുന്നത്‌. ഈ പ്ലാറ്റ്‌ഫോം ഹൈക്കോടതികളിലേക്കും ജില്ലാ കോടതികളിലേക്കും വ്യപിപ്പിക്കും. യുട്യൂബിനെ ആശ്രയിക്കാതെ സ്വന്തംമായി ക്ലൗഡ്‌ സൗകര്യങ്ങള്‍ വികസിപ്പിക്കും.

മുതിര്‍ന്ന അഭിബാഷക ഇന്ദിര ജയ്‌സിംഗ്‌, നിയമ വിദ്യാര്‍ത്ഥി സ്വപ്‌നില്‍ ത്രിപാഠി എന്നിവരാണ്‌ ഈ ആവശ്യവുമായി ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്‌. ജസറ്റീസ്‌ ദീപക്‌ മിശ്ര സുപ്രീം കോടതി ചീഫ്‌ ജസറ്റീസ്‌ പദവിയിലിരിക്കുമ്പോഴാണ്‌ ഹര്‍ജി പരിഗണിച്ചത്‌. വിചാരണ നടക്കുന്ന കേസുകളില്‍ എന്തുസംഭവിക്കുന്നുവെന്നത്‌ ഹര്‍ജിക്കാര്‍ക്ക്‌ നേര്‌ിട്ടറിയാന്‍ കഴിയുന്നത്‌ ഭരണഘടനാപരമായ അവകാശമാണെന്നുളള ഇവരുടെ വാദത്തെ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ അനുകൂലിച്ചു.

ഭരണഘടനാപരമായി പ്രാധാന്യമുളള കേസുകള്‍ തല്‍സമയം കാണിക്കാന്‍ 2018ല്‍ ചീഫ്‌ ജസറ്റീസ്‌ ദീപക്‌ മിശ്ര, ജസ്റ്റീസ്‌ എ.എം ഖാന്‍വില്‍ക്കര്‍ ,ജസ്‌റ്റീസ്‌ ഡി.വൈ ചന്ദ്രചൂഡ്‌ എന്നിവരടങ്ങിിയ ഹെഞ്ച്‌ സുപ്രധാന ഉത്തരവ്‌ പുറപ്പെടുവിച്ചു. ഈ ഉത്തരവാണ്‌ തല്‍തസമയം വിചാരണ കാണാവുന്ന സംവിധാനമായി മാറിയത്‌ . ഗുജറാത്ത്‌, പാട്‌ന,ഒഡീഷ,ഝാര്‍ഖണ്ഡ്‌ ഹൈക്കോടതിയില്‍ ഈ സംവിധാനം നേരത്തെ നടപ്പിലാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →