കണ്ണൂര്‍ : കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂന്നുപോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. പഴയങ്ങാടി സിഐ ഇ.എം.രാജഗോപാലന്‍, എസ്‌ഐ ജിമ്മി, പയ്യന്നൂര്‍ ഗ്രേഡ് എസ്.ഐ. ശര്‍ങധരന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവാണ് മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്‌തത്
ഇടനിലക്കാരന്‍ മുഖേനകഞ്ചാവ് കേസ് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാന്‍ സിഐ 30,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. 2022 മെയ് 24ന് നടന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പയ്യന്നൂര്‍ ഡിവൈഎസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിവൈഎസ്‌പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി

