കോട്ടയം: ലോക സൈക്കിൾ ദിനമായ ജൂൺ മൂന്നിന് നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൈക്കിൾ റാലി നടത്തും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണൽ സർവീസ് സ്‌കീം, സന്നദ്ധ സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, സൈക്കിൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കുന്നതിന് താത്പ്പര്യമുള്ളവർ ജൂൺ രണ്ടിനകം പേരു രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2565335.