കോട്ടയം: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന സംരംഭക ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അയ്മനത്ത് നിർവഹിക്കും.
രാവിലെ 10.30ന് അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, പഞ്ചായത്തംഗം പ്രമോദ് തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി ലൗലി, കെ.എസ് എസ്.ഐ. എ ജില്ലാ പ്രസിഡന്റ് ഏബ്രഹാം കുര്യാക്കോസ്, ലീഡ് ബാങ്ക് മാനേജർ ഇ എം അലക്‌സ്, കേരള ബാങ്ക് റിജണൽ മാനേജർ പ്രിൻസ് ജോർജ് എന്നിവർ പങ്കെടുക്കും. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ് അജിമോൻ ക്ലാസെടുക്കും.

