തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കായി റെയില്‍വേ ഭൂമിയില്‍ സംയുക്ത സര്‍വേ നടത്താന്‍ കെ.റെയില്‍ രണ്ട് കരാര്‍കാരെ ചുമതലപ്പെടുത്തി. കല്ലിടല്‍ വേണ്ടെന്നും പൂര്‍ണമായും ജിപിഎസ് ഉപയോഗിച്ച് സര്‍വേ പൂര്‍ത്തിയാക്കണമെന്നുമുളള വ്യവസ്ഥയിലാണ് കരാര്‍ നല്‍കിയിട്ടുളളത്.
സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ഭൂമിയിടെ അളവ്, അതിര്‍ത്തി ,അലൈന്‍മെന്റിലുള്‍പ്പെടുന്ന സ്ഥലത്തെ റെയില്‍വേ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കേണ്ടത്.കെ.റെയിലിന്റെയും ദക്ഷിണ റെയില്‍വേയുടെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കണം സര്‍വേ . ഒരുമാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കുമെന്ന് കെ.റെയില്‍ അറിയിച്ചു.