ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: അപ്പീൽ കമ്മിറ്റി രൂപീകരിച്ചു

സംസ്ഥാനത്തെ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതുസ്ഥലംമാറ്റം സംബന്ധിച്ച അപ്പീലുകൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കുന്നതിനുള്ള കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ്       സെക്രട്ടറി മുഹമ്മദ് ഹനീഫ എം. എയാണ് കൺവീനർ. ജോയിന്റ് സെക്രട്ടറി ഒ. എൻ. സക്കീർ ഹുസൈൻ, ഡെപ്യൂട്ടി സെക്രട്ടറി സ്വപ്‌ന പി., അണ്ടർ സെക്രട്ടറിമാരായ                ജയകുമാർ സി. എസ്, എസ്. എം ദിലീപ് എന്നിവർ അംഗങ്ങളാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ പരാതികൾ പരിശോധിച്ച് നിർദ്ദേശം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മിറ്റി സമർപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →