പന്നിയെ വെടിവയ്ക്കുന്നതിനിടയിൽ ഉന്നം തെറ്റി യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയപ്പോഴാണ് വെടിയേറ്റത്. മൂന്ന് പേരാണ് പന്നിവേട്ടയ്ക്കായി പോയതെന്ന് പൊലീസ് പറഞ്ഞു.

ഉന്നം തെറ്റി ഇർഷാദിന് വെടി മാറിക്കൊണ്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇർഷാദിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →