ബീമ രത്ന പ്ലാനുമായി എല്‍.ഐ.സി.

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. പുതിയ ബീമാ രത്ന പോളിസി അവതരിപ്പിച്ചു.പോളിസി ഉടമയ്ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണവും ധനസമ്പാദനവും ഒരുപോലെ ഉറപ്പുനല്‍കുന്നതാണ് ബീമാ രത്ന പ്ലാന്‍. ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ് ആയിട്ടുള്ള വ്യക്തിഗത സേവിങ്സ് പ്ലാനാണിത്.15 മുതല്‍ 25 വര്‍ഷം വരെയാണ് പ്ലാനിന്റെ കാലാവധി. പോളിസി കാലാവധിയേക്കാള്‍ നാലുവര്‍ഷം കുറവായിരിക്കും പ്രീമിയം അടവ് കാലാവധി. അഞ്ചുലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ് . ഉയര്‍ന്ന സം അഷ്വേര്‍ഡിന് പരിധിയില്ല. പോളിസി കാലാവധിയനുസരിച്ച് 90 ദിവസം മുതല്‍ അഞ്ചുവയസുവരെയാണ് പദ്ധതിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. ഓരോ കാലാവധിക്കും 25 ശതമാനം സര്‍വൈവല്‍ ബെനഫിറ്റ്, ഗ്യാരന്റീഡ് അഡിഷന്‍സ് എന്നിവ ലഭിക്കും.

പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ തുക കുടുംബത്തിന് ലഭിക്കും.ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്‍.ഐ.സിയുടെ കോര്‍പ്പറേറ്റ് ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ബീമ രത്ന പോളിസിയെടുക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →