കൊച്ചി: വിമാനത്താവളത്തിൽ 35ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്ത് കസ്റ്റംസ്. ആറ് കിലോയിലധികം തൂക്കമുള്ള സ്വർണ്ണമാണ് ഉണക്ക പഴങ്ങളും, സ്റ്റേഷനറി സാധനങ്ങളും അടങ്ങിയ കാർഡ്ബോർഡ് ബോക്സിൽ നിന്ന് കണ്ടെടുത്തത്.
ചാവക്കാട് സ്വദേശി സുൽഫിക്കർ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കൊച്ചിയിൽ വന്നിറങ്ങിയത്

