കൊല്ലം: നാടകവേദിയുടെ തിരിച്ചുവരവിനെ അടയാളപെടുത്തി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല നാടക മത്സരം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനം ‘അരങ്ങ് അണയുമ്പോള്‍’ സൂര്യ കൃഷ്ണമൂര്‍ത്തി സോപാനം ഓഡിറ്റോറിയത്തിലെ ഭരത് മുരളി നഗറില്‍ നിര്‍വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ. വി കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി വി. കെ. മധു, സിനിമ സംവിധായാകാന്‍ മധുപാല്‍, നടന്‍ അലന്‍സിയര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍. ഷണ്‍മുഖദാസ്. ജനറല്‍ കണ്‍വീനര്‍ ഡോ. പി. കെ ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ നടത്തിയ നാടക പഠന കളരികളിലെ 13 നാടകങ്ങളാണ് മത്സരത്തിനെത്തിയത്.