കീവ്: അധിനിവേശകരെ അതിവേഗം പുറത്താക്കുന്നതിനായി യുദ്ധരീതിയില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ക്കു കൂടുതല്‍ ആയുധസഹായം ലഭ്യമാക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അഭ്യര്‍ഥിച്ചു. വൊള്‍നോവാഖയിലും മരിയപോളിലും ചെയ്തതുപോലെ, മറ്റ് യുക്രൈന്‍ നഗരങ്ങളെയും ചാമ്പലാക്കാനാണ് റഷ്യന്‍ ശ്രമം. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ വംശഹത്യ നടപ്പാക്കുകയാെണന്നും അദ്ദേഹം ആരോപിച്ചു. ലുഗാന്‍സ്‌ക് മേഖലയില്‍ റഷ്യ സര്‍വശക്തിയും ചെലുത്തുന്നതിനാല്‍ സാഹചര്യം ഏറെ വഷളാണെന്ന് മേഖലാ ഗവര്‍ണര്‍ സെര്‍ജി ഗെയ്ഡേ ടെലഗ്രാം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സെവറോഡോെണറ്റ്സ്‌ക് മേഖലയില്‍ അതിരൂക്ഷപോരാട്ടമാണ് നടക്കുന്നത്. രാപകലന്യേ നിര്‍ത്താതെയുള്ള ഷെല്ലാക്രമണമാണ് റഷ്യ നടത്തുന്നത്. മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സംവിധാനമടക്കം കൂടുതല്‍ ആയുധങ്ങള്‍ എത്രയും വേഗം യുക്രൈനു ലഭ്യമാക്കണമെന്നു വിദേശകാര്യമന്ത്രി ദ്മിത്രോ കുളേബ ട്വിറ്റര്‍ സന്ദേശത്തിലൂടെ പാശ്ചാത്യരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.യുക്രൈന് 480 കിലോമീറ്റര്‍ വരെ പ്രഹരപരിധിയുള്ള റോക്കറ്റ് ലോഞ്ചറുകള്‍ നല്‍കാനുള്ള യു.എസ്. നീക്കത്തിനെതിരേ റഷ്യ രംഗത്തുണ്ട്. ഇത്തരം നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്.
കൂടുതല്‍ ആയുധമഭ്യര്‍ഥിച്ച് യുക്രൈന്
